കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ വാർഷികാഘോഷം മേടപ്പൂത്തിരി 2017 ഏപ്രിൽ 15ന്

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ വാർഷികാഘോഷം മേടപ്പൂത്തിരി 2017 ഏപ്രിൽ 15ന് കൊരയങ്ങാട് കരിമ്പാ പൊയിൽ ക്ഷേത്ര മൈതാനിയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഭാരവാഹികളായി എ.എസ്.പ്രഭീഷ് കുമാർ (ചെയർമാൻ), കെ.കെ. അനിൽകുമാർ (വൈ.ചെയർമാൻ), ഏ.വി. അഭിലാഷ് (ജന. സെക്രട്ടറി). എ.എസ്.വിഭീഷ് (ജോ.സെക്രട്ടറി), ടി.എം. പ്രദീപൻ (ട്രഷറർ) തുടങ്ങിയവരടങ്ങിയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
വിപുലമായ യോഗം മാർച്ച് 5 ന് ഞായറാഴ്ച കലാക്ഷേത്രം ഹാളിൽ ഉച്ചയ്ക്ക് 2.30 നു ചേരും. സ്വാഗത സംഘം യോഗത്തിൽ എ.എസ്.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഇ കെ. ദിനേശൻ, ടി.എം. രവി, പുതിയ പറമ്പത്ത് ബാലൻ, കെ.കെ. ശ്രീറാം, ടി.എം. പ്രദീപൻ, പി.കെ. സജീവ്, കെ.കെ. വിനോദ്, വി. മുരളീകൃഷ്ണൻ, പി.കെ. ശശി എന്നിവർ സംസാരിച്ചു.

