കൊയിലാണ്ടി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ മിന്നുന്ന വിജയം
        കൊയിലാണ്ടി: മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ എസ്.എസ്.എൽ.സി. ഫല പ്രഖ്യാപനം വന്നപ്പോൾ  മിന്നുന്ന വിജയം കരസ്ഥമാക്കി. ഒരു ഫിഷറീസ് സ്കൂൾ അടക്കം 10 ഹൈസ്കൂളുകളിലായി 3335 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3297 പേർ വിജയിച്ചു. 98.86% മാണ് ആകെ വിജയശതമാനം. 371 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.  പൊയിൽക്കാവ് ഹൈസ്കൂൾ, വൻമുഖം ഹൈസ്കൂൾ, കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി ഗവ. ഫിഷറീസ് ഹൈസ്കൂൾ, പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ പരീക്ഷയ്ക്കിരുത്തിയ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് നൂറ് മേനി കൊയ്തു.  
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തിയത്.  740 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ  ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസും ഉള്ളത്. 86 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.  പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ 82 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ എല്ലാവരും വിജയിച്ചു.  9 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.  വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും 100 % വിജയം നേടിയ വിദ്യാലയങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി കെ. ദാസൻ എം.എൽ.എ. 
അറിയിച്ചു.  ഫലങ്ങളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.


                        
