KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണ്ഡലം തരിശ് രഹിത മണ്ഡലമാക്കും: കെ. ദാസന്‍ എം.എല്‍.എ.

കൊയിലാണ്ടി: മണ്ഡലത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും നെല്‍കൃഷി യോഗ്യമാക്കുന്നതിന് വേണ്ടി എം.എല്‍.എ. കെ.ദാസന്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തീരുമാനിച്ചു.
2018 ഓടെ മണ്ഡലത്തിലെ 2000 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനാണ് തീരുമാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അശോകന്‍ കോട്ട്(ചേമഞ്ചേരി),  കൂമുള്ളി കരുണാകരന്‍ (ചെങ്ങോട്ട്കാവ്), സി. ഹനീഫ (തിക്കോടി), പയ്യോളി നഗരസഭ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍,   ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഹരിതമിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ. കെ.ദാസന്‍ ചെയര്‍മാനായും സി.അശ്വനീദേവ് കണ്‍വീനറായും വിഷന്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല യോഗങ്ങള്‍ ഡിസംബർ 18ന് ചേമഞ്ചേരി, ചെങ്ങോട്ട്കാവ് പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും ഡിസംബർ 19ന് പയ്യോളി, തിക്കോടി,മൂടാടി പഞ്ചായത്തുകളിലും നടക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *