കൊയിലാണ്ടി ഫെസ്റ്റിന് ഇന്ന് സമാപനം

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ വിപണനമേള കൊയിലാണ്ടി ഫെസ്റ്റ് 2017 നാഗരികത്തിന് ഇന്ന് ഒൗപചാരിക സമാപനം. സമാപന സമ്മേളം വൈകിട്ട് 5 മണിക്ക് സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കെ.ദാസൻ എം.എൽ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, പത്മ ശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അശോകൻകോട്ട്, കൂമുളളി കരുണാകരൻ, സി.രാധ, കെ.പി ഗോപാലൻ നായർ, ഷീജ പട്ടേരി തുടങ്ങിയവർ സംബന്ധിക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായി 3.30ന് നടക്കുന്ന നാടക സദസ്സ് കായലാട്ട് ഗിരിജയുടെ അദ്ധ്യക്ഷതയിൽ നാടക സംവിധായകൻ മനോജ് നാരായണൻ ഉദ്ഘാടനം ചെയ്യും. വെകീട്ട് 7 മണിക്ക് KPAC യുടെ നാടകം ഈഡിപ്പസ് അറങ്ങേറും. അതോടുകൂടി കഴിഞ്ഞ 9 ദിവസങ്ങളിലായി നടക്കുന്ന സ്റ്റേജ് പരിപാടികൾക്ക് ഇന്ന് സമാപനമാകും. കുടുംബശ്രീ വിപണനമേള നാളെ രാത്രിയോടെ അവസാനിക്കും.
