കൊയിലാണ്ടി ഫെസ്റ്റിന്റെ രണ്ടാം ദിവസം സാംസ്കാരിക സായാഹ്നം സി. രാധ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കൊയിലാണ്ടി ഫെസ്‌ററ് നാഗരികം 2017 കുടുംബശ്രീ വിപണനമേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച സാംസ്കാരിക സായാഹ്നം പരിപാടിയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എസ്. കെ. വിനോദ്, കനക പി, സീന എൻ. എസ്, കെ. ബാലൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്നു. നഗരസഭാ കൗൺസിലർ അഡ്വ: കെ. വിജയൻ സ്വാഗതവും കൗൺസിലർ പി. എം. ബിജു നന്ദിയും പറഞ്ഞു.

തുടർന്ന് സൂരജ് രവീന്ദ്രൻ, ശശി പൂക്കാട് & പാർട്ടി ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന് രാഗ്മൽഹാർ വേദിയിൽ അരങ്ങേറി.
Advertisements

