കൊയിലാണ്ടി ഫയർ സ്റ്റേഷന് അനുവദിച്ച വാട്ടർ മിസ്റ്റ് ടെൻഡർ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: ഫയർ & റെസ്‌ക്യൂ സ്റ്റേഷന് വേണ്ടി സംസ്ഥാന സർക്കാർ അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാഹനം എം. എൽ. എ. കെ. ദാസൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നും അഗ്നിശമന വാഹനം കൊയിലാണ്ടിയിൽ എത്തിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ സ്വാഗതവും കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
400 ലിററർ വെള്ളം സംഭരിക്കാൻ സാധിക്കും. വെള്ളം വായു സമ്മർദ്ദത്തിലൂടെ പുറത്തേക്ക് വിടാം. തീ പടർന്നു പിടിക്കുമ്പോൾ മഞ്ഞ്‌പൊയ്യുന്നതപോലെയായിരുക്കും വെള്ളം ചീറ്റുമ്പോൾ ഉണ്ടാകുന്ന പ്രതീതി. ഇതിന്കത്ത് ഇലക്ട്രോണിക് കട്ടർ ഉൾപ്പെടെ 5 പേർക്ക് സഞ്ചരിക്കാനും സാധിക്കും.

ചെറിയ തീപ്പിടുത്തങ്ങൾ ഉണ്ടായാൽ ഈ വാഹനം ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നും ചെറിയ വഴിയിലൂടെ കടന്നുപോകാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്ന് സ്‌റ്റേഷൻ ഓഫീസർ പറഞ്ഞു.

