കൊയിലാണ്ടി പഴയ ബസ്റ്റാന്റിൽ അപകട ഭീഷണിയായി മാറിയ ഗർത്തം നികത്തി

കൊയിലാണ്ടി: പഴയ ബസ്റ്റാന്റിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറിയ വൻ ഗർത്തം നികത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും കൊയിലാണ്ടി സ്റ്റീൽ ഇന്ത്യാ ജീവനക്കാരും ചേർന്നാണ് കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കിയത്.
ഇതോടൊപ്പം സിവിൽ സ്റ്റേഷന്റെ തെക്ക് ഭാഗത്തുള്ള രണ്ട് വലിയ കുഴികളും നികത്തിയിട്ടുണ്ട്. കെ.എം. രാജീവൻ, ബാലറാം പുതുക്കുടി, ജലീൽ മൂസ്സ, വി പി. ബഷീർ, അബ്ദുൽ സലാം, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

