കൊയിലാണ്ടി പട്ടണത്തിലെ നവീകരിച്ച റോഡ് തകർന്നു


കൊയിലാണ്ടി പട്ടണത്തിലെ നവീകരിച്ച റോഡ് തകരുന്നു. പുതിയ ബസ്സ് സ്റ്റാൻ്റിനും പഴയ സ്റ്റാൻ്റിനും ഇടയിലുള്ള റോഡാണ് ഒറ്റ മഴയ്ക്ക് തകർന്നത്. ദിവസവും നിരവധി വാഹനങ്ങളാണ് ഈ കുഴിയിൽ അകപ്പെടുന്നത്. ഇന്ന് കാലത്ത് ഒരു ബൈക്ക് യാത്രക്കാരൻ വീണ് പരിക്കേൽക്കുകയുണ്ടായതി. കാൽനടയാത്രക്കാർ കടന്നുപോകാനുള്ള സീബ്രാ ലൈനിനോട് ചേർന്നാണ് വലിയ ഗർത്തം രൂപപ്പെട്ടത്. സമീപകാലത്താണ് നവീകരണത്തിൻ്റെ ഭാഗമായി റോഡ് ടാറിംങ് നടത്തിയത്.

അപകടങ്ങൾ വർദ്ധിച്ചതോടെ സമീപത്തെ കച്ചവടക്കാർ ചേർന്ന് കുഴിയിൽ അപായ സൂചന വെച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക് പിറകെ പോകുന്ന ചെറിയ വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി തകർന്ന ഭാഗം പൂർവ്വസ്ഥതിയിലാക്കിയില്ലെങ്കിൽ വൻ ദുരന്തമാകും പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് സംഭവിക്കുയെന്ന് നാട്ടുകാർ പറയുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്ന സർക്കിളിന് ചുറ്റും പാകിയിട്ടുള്ള ഇൻ്റർലോക്ക് സംവിധാനവും തകർച്ചയിലായിരിക്കുകയാണ്. അതിൽ പലയിടത്തായി ഗർത്തങ്ങൾ രൂപപ്പെട്ടുവരുന്നതായി കാണുന്നുണ്ട്.


