കൊയിലാണ്ടി നഗരസഭ സ്മാർട്ടായി: ഇനി കറൻസിയില്ലാതെ പണമടക്കാം – സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കാം

കൊയിലാണ്ടി: കറൻസിയില്ലാതെ പണമടക്കാനും വിവിധ നികുതികൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈൻ വഴി സ്വീകരിക്കുവാനുമുള്ള സംവിധാനവും കൊയിലാണ്ടി നഗരസഭയിൽ നിലവിൽ വന്നു. നഗരസഭാ ഓഫീസിനകത്ത് നടന്ന ലളിതമായ ചടങ്ങിൽ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കറൻസിയില്ലാതെ സൈ്വപ്പിംഗ് മെഷീനിലൂടെ നികുതിയടക്കാനുള്ള കേരളത്തിലെ അപൂർവ്വം ചില നഗരസഭകളിൽ മാത്രമുള്ള സേവനം ഇതോടെ കൊയിലാണ്ടി നഗരസഭയിലും വന്നുചേർന്നു.
ചടങ്ങിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. ഭാസ്ക്കരൻ, വി. സുന്ദരൻ മാസ്റ്റർ, ദിവ്യ ശെൽവരാജ്, വി. കെ. അജിത, മറ്റ് നഗരസഭാ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, വിവിധ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisements

