കൊയിലാണ്ടി നഗരസഭ സമഗ്ര ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കാവുംവട്ടത്ത് സമഗ്ര ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. കൗസിലർമാരായ ലാലിഷ പുതുക്കുടി, കെ.എം. ജയ, കെ.ലത, ആർ.എം.ഒ. ഡോ.അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. ആർ.കെ. ചന്ദ്രൻ സ്വാഗതവും പി.സി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
