കൊയിലാണ്ടി നഗരസഭ വായനാ വാരാചരണം കെ. സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: വായനാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ട നഗരസഭാതല വായനാ വാരാചരണം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജൂൺ 19 മുതൽ 25 വരെ നടക്കുന്ന പരിപാടിയിൽ എൽ. പി., യു. പി. സാഹിത്യ പ്രശ്നോത്തരി, കൈയ്യെഴുത്ത് മത്സരം, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കവിതാ രചന എന്നിവയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ്, നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, എ.ഇ.ഒ. ജവഹർ മനോഹർ തുടങ്ങിയവർ ആശംസകൾ നേർന്നു. പി. ടി. എ. പ്രസിഡണ്ട് എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു.
,




