കൊയിലാണ്ടി നഗരസഭ വയൽപുരയിൽ പ്രദേശത്തെ വെള്ളക്കെട്ട് ദുരിതമാകുന്നു
കൊയിലാണ്ടി: വെള്ളക്കെട്ടിൽ നിന്നും. മോചനമില്ലാതെ ഒരു പ്രദേശം. നഗരസഭയിലെ 33-ാം വാർഡിലെ ഈസ്റ്റ് റോഡ് റെയിൽവെ ഗേറ്റിനു സമീപത്തെ വയൽപുരയിൽ പ്രദേശമാണ് വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത്. മഴക്കാലമാ
ഈ ഭാഗത്തുള്ള വെള്ളം റെയിൽവെ ട്രാക്കിനു സമീപത്തേക്കായിരുന്നു ഒഴുക്ക് ഉണ്ടായിരുന്നത്. ഈ ഒഴുക്കിന് തടസ്സം വന്നതോടെയാണ് വയൽ പുരയിൽ പ്രദേശം വെള്ളക്കെട്ടിലമർന്നത്. പ്രശ്ന പരിഹാരത്തിനായി ജനപ്രതിനിധികളെ പ്രദേശത്തുകാർ സമീപിച്ചിട്ടൊന്നും യാതൊരു പരിഹാരവും ആയിട്ടില്ല.

ഇവിടെ വെള്ളക്കെട്ടുകാരണം തൊട്ടടുത്തുള്ള റോഡും വെള്ളത്തിലാണ്. നൂറ് കണക്കിന് ആളുകളും, വിദ്യാർത്ഥികളും സഞ്ചരിക്കുന്ന ഈസ്റ്റ് റോഡിൽ നിന്നും, കൊരയങ്ങാട് തെരുവിലേക്കും, പയറ്റുവളപ്പിൽ ഭാഗത്തേക്കും. അമ്പാടി തിയ്യറ്ററിനു മുന്നിലൂടെ കടന്നുപോകുന്ന റോഡാണ് വെള്ളത്തിലായത്. വർഷങ്ങളായി തുടരുന്നതാണ് ഈ അവസ്ഥ എന്നാൽ യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ലെന്നാണ് പ്രദേശത്തുകാർ പറയുന്നത്.




