കൊയിലാണ്ടി നഗരസഭ വനിതാ സമുച്ചയം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കാര്യാലയത്തില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച വനിതാ സമുച്ചയം കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കുടുംബശ്രീയുടെ എല്ലാ വിഭാഗങ്ങളുടെ ഒരു ആസ്ഥാന മന്ദിരം എന്ന ഉദ്ദേശ ലക്ഷ്യത്തിലേക്കുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. യോഗം ചേരാനുള്ള മിനി ഓഡിറ്റോറിയവും സി.ഡി.എസ്. ചെയർപേഴ്സണും, മെമ്പർ സെക്രട്ടറിക്കും പ്രത്യേകം ഓഫീസുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൌകര്യങ്ങളോടുകൂടിയാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായിരുന്നു. നഗരസഭ ഉപാധ്യക്ഷ വി.കെ. പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എന്‍.കെ.ഭാസ്കരന്, വി.കെ.അജിത, കെ.ഷിജു, വി.സുന്ദരന്‍, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, എം.സുരേന്ദ്രന്, കെ.വി.സുരേഷ് കുമാര്‍, നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, കുടുംബശ്രീ മെമ്പര്‍സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ, അദ്ധ്യക്ഷ യു.കെ. റീജ എന്നിവര്‍ സംസാരിച്ചു.


