കൊയിലാണ്ടി നഗരസഭ മലബാർ മൂവി ഫെസ്റ്റിവൽ 27 മുതൽ

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്കാരികോത്സവമായ മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന് 27, 28, 29 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി നഗരസഭ, സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യ കേരളഘടകം, ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദി ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.
സി.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് ഫെസ്റ്റിവല്‍ നടക്കുക. മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോകസിനിമ, ലഘുചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 25 ഓളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.ഭാരവാഹികളായ യു. ഉണ്ണികൃഷ്ണന്, കെ.വി സുധീര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

