കൊയിലാണ്ടി നഗരസഭ തൊഴിൽ രഹിത വേതന വിതരണം

കൊയിലാണ്ടി: നഗരസഭയിലെ തൊഴിൽ രഹിത വേതനം സെപ്തംബർ 6 ന് ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈകുന്നേരം 4 മണിവരെ കൊയിലാണ്ടി നഗരസഭാ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഗുണഭോക്താക്കൾ ആധാർ കാർഡ്, റേഷൻ കാർഡ്, വേതന വിതരണ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, ബാങ്ക് അക്കൗണ്ട് കാർഡ് എന്നിവയുടെ കോപ്പി സഹിതം ഹാജരാകേണ്ടതാണ്.
