കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിന്റെ ചുറ്റുമതിൽ നിലംപതിച്ചു: വൻ അപകടം ഒഴിവായി

കൊയിലാണ്ടി: നഗരസഭാ ഇ.എം.എസ്. സ്മാരക ടൗൺ ഹാളിന്റെ ചുറ്റുമതിൽ കോൺക്രീറ്റ് ബീം നിലംപതിച്ചു തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കോൺക്രീറ്റ് ബീം പണി തീർന്നിട്ട് ഏതാനും മാസം മാത്രമാണ്. ശക്തമായ മഴയോടൊപ്പം കാറ്റടിച്ചതിനെ തുടർന്ന് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ പന്തൽ ഉൾപ്പെടെ നിലംപതിക്കുകയായിരുന്നു. രാത്രിയൽ ആളില്ലാത്ത സമയത്തായത് കാരണം വൻ അപകടമാണ് ഇതോടെ ഒഴിവായത്.
പന്തലിന്റെ പ്രധാന തൂണുകൾ ചുറ്റുമതിലിൽ ബന്ധിപ്പിച്ചതായിരുന്നു. പന്തലിനടിയിൽ കാറ്റ് കുടിങ്ങയതാണ് ചുറ്റുമതിൽ തകരാൻ കാറണമെന്ന് പറയുന്നത്. രണ്ടടി വീതിയിൽ പണി തീർത്ത 6 തൂണുകളാണ് നിലംപതിച്ചത്. എല്ലാ തൂണുകളും ഇരുമ്പ് പൈപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും കാറ്റിന്റെ ശക്തിയിൽ നിശ്ശേഷം തകരുകയായിരുന്നു.

സംഭവം നടന്നയുടൻ തന്നെ നഗരസഭാ ചെയർമാനും കൗൺസിലർമാരും സ്ഥലം സന്ദർശിക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് മന്ത്രി ടി. പി. രാമകൃഷ്ൺ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്. ജനത്തിരക്കുള്ള സമയത്താണ് അപകടം നടന്നതെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തൂണുകൾ പൊളിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

