കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം: 29 പേർക്ക് പോസിറ്റീവ്

കൊയിലാണ്ടിയിൽ കോവിഡ് വ്യാപനം രൂക്ഷം ഇന്നലെ മാത്രം 29 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വാർഡ് 8, 11, 13, 14, 17, 18, 27, 28, 30, 34, 40, 44 എന്നിവിടങ്ങളിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 4-ാം തിയ്യതി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 91 പേർക്ക് നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി വൈകി വന്നതും ഇന്ന് രാവിലെയുമുള്ള കണക്കാണിത്. ഇതോടെ പ്രതിദിന കണക്കിൽ കൊയിലാണ്ടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്നലെ പോസിറ്റീവായവരിൽ നിരവധി പേർക്ക് സമ്പർക്കമുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ.

വാർഡ് 8 (കളത്തിൻകടവ്) 1, വാർഡ് 11 (പന്തലായനി നോർത്ത്) 1, വാർഡ് 13 (പെരുവട്ടൂർ) 5 പേർക്ക്, വാർഡ് 14 (പന്തലായനി സെൻട്രൽ) 2, വാർഡ് 17ൽ (മണമൽ) 4, വാർഡ് 18ൽ (പെരുവട്ടൂർ ഈസ്റ്റ്) 2, വാർഡ് 27 (കുറുവങ്ങാട്) 2, വാർഡ് 28ൽ (കുറുവങ്ങാട്, വാവിന് ചുവട്) 1, വാർഡ് 30ൽ (കോമത്ത്കര) 2, വാർഡ് 34 (ചാലിൽ പറമ്പ്) 7, വാർഡ് 40 (മാരാമുറ്റം തെരു) 1, വാർഡ് 44 (കണിയാംകുന്ന് മന്ദമംഗലം 1) എന്നിങ്ങനെയാണ് ഇന്നലെ രാത്രി വൈകിയും ഇന്ന് രാവിലെയുമുള്ള കണക്ക് പുറത്ത് വന്നത്.

കൊയിലാണ്ടയിൽ അടിയന്തര സാഹചര്യം വിലയിരുത്താൻ നഗരസഭ ചെയർമാൻ്റെ അഡ്വ. കെ. സത്യൻ്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗവും പോലീസും, റവന്യു വിഭാഗവും ആശയവിനിമയം നടത്തിയാതായി അറിയുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ താരുമാനിച്ചിരിക്കുകയാണ്. അളുകൾ സാമൂഹ്യ അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സഹകരിക്കണമെന്നും, അനാവശ്യമായി പുറത്തിറങ്ങുന്നത് ഓഴിവാക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.


