KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി തീരദേശത്ത് നിർമ്മിക്കുന്ന റോഡിന്റെയും പാലത്തിന്റെയും പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബർ പരിസത്തു നിന്നും പോസ്റ്റോഫീസ് റോഡിലേക്ക് വന്നു ചേരുന്ന റോഡിന്റെയും പഴയ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തുള്ള തോടിന് കുറുകെ നിർമ്മിക്കുന്ന ചെറിയ പാലത്തിന്റെയും ഓവുചാലിന്റെയും നിർമ്മാണ പ്രവൃത്തികൾക്ക് ശിലാസ്ഥാപനത്തോടെ തുടക്കമായി.   91 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്‌
ഇതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്‌.

മാസങ്ങൾക്ക് മുമ്പ് ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൊയിലാണ്ടി PWD റസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിലാണ് എം.എൽ.എയുടെ നിർദ്ദേശ പ്രകാരം പ്രവൃത്തികൾക്ക് അനുമതി നൽകിയത്.  91 ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്കായി അനുവദിച്ചിരിക്കുന്നത്.  ഫിഷറീസ് വകുപ്പിൽ നിന്നും ഇത് കൂടാതെ കടൽക്ഷോഭത്തിൽ ഇടിഞ്ഞു തകർന്ന കാപ്പാട് ബീച്ച് റിസോർട്ടിന് പടിഞ്ഞാറ് സൈഡിൽ  കാറ്റാടി മരം നിൽക്കുന്ന ഭാഗത്തെ റോഡും സംരക്ഷണഭിത്തിയും ബലപ്പെടുത്താനായി 58 ലക്ഷം രൂപയുടെ പ്രവൃത്തിക്കു കൂടി ഭരണാനുമതിയായതായി ഹാർബർ എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഹാർബർ പരിസരത്തു വെച്ച് നടന്ന തറക്കല്ലിടൽ ചടങ്ങ്‌ എം.എൽ.എ. കെ. ദാസൻ  നിർവ്വഹിച്ചു.  നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ ശെൽവരാജ്, കൗൺസിലർ റഹ്മത്ത്,  ടി. വി. ദാമോദരൻ, എ. കെ. ജയൻ, അസീസ് മാസ്റ്റർ, രാജൻ കിണറ്റിൻകര,  എക്സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് അൻസാരി എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു .

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *