കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുക: ബി.ജെ.പി.

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ തുറന്ന് കൊടുക്കുക, പകർച്ച പനി രോഗികൾക്ക് സഹായകരമായ നടപടി സ്വീകരിക്കുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. മുൻസിപ്പൽ കമ്മിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെക്ക് മാർച്ചും ധർണ്ണയും നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ ഉൽഘാടനം ചെയ്തു. വി. കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ഒ. മാധവൻ, ടി. കെ. പത്മനാഭൻ, കെ. വി. സുരേഷ്, കെ. പി. മോഹനൻ, ജയൻ കാപ്പാട് സി. ടി. രാഘവൻ, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. സമരത്തോടനുബന്ധിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനവും നൽകി.

