KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് അക്വഗോൾഡ് വാട്ടർ പ്യൂരിഫയർ നൽകി

കൊയിലാണ്ടി> താലൂക്കാശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾ ആവശ്യമായ ശുദ്ധജലം ലഭ്യമാക്കാൻ ഷാർജ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി അക്വഗോൾഡിന്റെ പ്യൂരിഫയർ മൂന്ന് യൂണിറ്റ് നൽകി. യു.എ.ഇ. കെ.എം.സി.സി കോർഡിനേഷൻ കമ്മറ്റി വൈസ് ചെയർമാൻ എ.പി അൻവർ സാദത്ത് മൂന്ന് യൂണിറ്റ് പ്യൂരിഫയർ ആശുപത്രി സൂപ്രണ്ട് സച്ചിൻ ബാബുവിനെ ഏൽപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി ഇബ്രാഹിം കുട്ടി, റെഷീദ് വെങ്ങളം, മഠത്തിൽ അബ്ദുറഹിമാൻ, കെ.എം.സി.സി നേതാവ് ഒ.എ കരിം, എ. അസീസ് എന്നിവർ സംസാരിച്ചു.

Share news