കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ-10, സൈറ്റ് അഡ്മിനിസ്ട്രേറ്റർ -1, ലാബോറട്ടറി ടെക്നീഷ്യൻ – 6 ലാബോറട്ടറി അസിസ്റ്റന്റുമാർ 3, സ്റ്റാഫ് നേഴ്സുമാർ- 10, സ്റ്റാഫ് നേഴ്സ് (ഡയാലിസിസ് സെന്റെർ) 03, ഇ.സി. ജി ടെക്നീഷ്യൻ – 02, റേഡിയോഗ്രാഫർ – 02, ഫാർമസിസ്റ്റുമാർ 03, ഡയാലിസിസ് ടെക്നീഷ്യൻ O3, നഴ്സിംഗ് ഹെൽപ്പർ 08, ഫിസിയോ തെറാപ്പിസ്റ്റ് 01, ഇലക്ട്രീഷ്യൻ കം പ്ലംബർ – 01, എന്നീ ജിവനക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ ദിവസവേതനത്തിന് നിയമിക്കുന്നതായി നഗരസഭാ ഓഫീസിൽ നിന്ന് അറിയിച്ചു.
അപേക്ഷാ ഫോറം ഡിസം 16 വരെ, ആശുപത്രി ഓഫീസിൽ നിന്നും, ലഭിക്കുന്നതാണ്, വിശദ വിവരങ്ങൾക്ക് പ്രവർത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

