കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു വരുന്ന കരകൗശല മേള നാളെ സമാപിക്കും

കൊയിലാണ്ടി: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെയും ദേശീയ കരകൗശല വികസന കമ്മിഷണറേറ്റിന്റെയും സഹകരണത്തോടെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്നു വരുന്ന മേള നാളെ സമാപിക്കും. 23 ദിവസം നീണ്ടുനിന്ന മേള വലിയ വിജയമായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന കരകൗശല ഉത്പന്നങ്ങള്‍ മേളയില്‍ ഉണ്ടായിരുന്നു. വരുംവര്‍ഷങ്ങളിലും മേള നടത്താന്‍ എല്ലാ സഹായവും നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പറഞ്ഞു.
