കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവംഉദ്ഘാടനം ഡിസംബർ 1 ചൊവ്വാഴ്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ
കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന സർഗ്ഗോത്സവം മികച്ച ദൃശ്യവിരുന്നായിരിക്കും. കലോത്സവം ചൊവാഴ്ച വെകുന്നേരം 3.30 ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ.എം ശോഭ(പന്തലായനി ബ്ലോക്ക് പഞ്ചായത്ത്(പസിഡണ്ട്) അധ്യക്ഷം വഹിക്കും. സമാപന സമ്മേളനം ഡിസംബർ 3ന് വെകുന്നേരം അശോകൻകോട്ട് ( ചേമഞ്ചേരി പഞ്ചായത്ത് (പസി ഡണ്ട്) അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ: കെ.സത്യൻ (ചെയർമാൻ കൊയിലാണ്ടി നഗരസഭ) ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതിൽ(പഥമ പരിഗണന ലഭിക്കുന്ന ഈ കാലത്ത്സ്കൂൾ കലോത്സവങ്ങൾക്ക് ഏറെ (പസക്തിയും(പാധാന്യവുമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ദിവസേന അയ്യായിരത്തോളം പേർക്ക് വിഭവസമ്യദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. പ(തസമ്മേളനത്തിൽ അശോകൻകോട്ട് ( ചേമഞ്ചേരി പഞ്ചായത്ത് (പസി ഡണ്ട്), ടി.കെ.ഷറീന, മനോഹർ ജവഹർ (എ.ഇ.ഒ) കൊയിലാണ്ടി, ഷാജി.പി, ഇടത്തിൽ ശിവൻ, സത്യനാഥൻ മാടഞ്ചേരി, രവീ(ന്ദൻ വള്ളിൽ, ഇ.കെ.അശോകൻ (ഹെഡ്മാസ്റ്റർ തിരുവങ്ങൂർ എച്ച്.എസ്.എസ്) തുടങ്ങിയവർ പങ്കെടുത്തു
