കൊയിലാണ്ടി ആര്.ടി. ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പുതിയ കെട്ടിടം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.ദാസന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ ബപ്പന്‍കാട് റോഡില്‍ ഡ്രീം മാളിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ, നഗരസഭാംഗം ഷീബ സതീശന്, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം. മുഹമ്മദ് നജീബ്, കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്, മുന്‍ എം.എല്‍.എ. പി. വിശ്വന്, ആര്.ടി.ഒ. വി.വി. മധുസൂദനന്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
