കൊയിലാണ്ടിവിയ്യൂര് ശക്തന്‍കുളങ്ങര കനലാട്ട മഹോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ബ്രഹ്മശ്രീ കുബേരന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സമൂഹസദ്യ, മുളയന്‍കാവ് അഭിജിത്തിന്റെ തായമ്പക, നാടകം- ആദ്യാക്ഷരം എന്നിവ നടന്നു. ഇന്ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ സമൂഹസദ്യ, ഇരട്ട തായമ്പക, കളരിപ്പയറ്റ്, പരദേവത ക്ഷേത്രത്തില്‍ കോമരം കൂടിയ വിളക്ക് എന്നിവ നടക്കും.
