കൊയിലാണ്ടിയിൽ ഹോട്ടലുകളിലും മസാല കടകളിലും റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരസഭ ഹെൽത്ത് സ്ക്വോഡിന്റെ നേതൃത്വത്തിൽ പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്ന് കാലത്ത് ഹോട്ടൽ, ബേക്കറി, മസാലകടകൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. കുറുവങ്ങാട് റോഡിൽ കണയങ്കോട് പാലം മുതൽ ബപ്പൻകാട് വരെ ഹോട്ടൽ സന പാർക്ക്, സയാം ഹോട്ടൽ, സൂര്യ ഹോട്ടൽ, കണയങ്കോട് ബാബു ഹോട്ടൽ, എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചോറ്, ഇറച്ചി, പത്തിരി, പപ്പടം എന്നിവയും നിരോധിച്ച പ്ലാസ്ററിക് ക്യാരിബാഗും പിടിച്ചെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. റെയ്ഡിൽ ഹെൽത്ത് ഇൻസ്പെക്ടർ എ. കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സി. മുരളീദരൻ, ടി. കെ. അശോകൻ, കെ. എം. പ്രസാദ് എന്നിവർ നേതൃത്വം നൽകി.
