കൊയിലാണ്ടിയിൽ സീബ്രാ ലൈനുകൾ മാഞ്ഞത് അപകടഭീഷണി ഉയരുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും ദേശീയ പാത അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നു. നഗരത്തിൽ റോഡ് കുറുകെമുറിച്ച് കടക്കുന്നത് ജീവൻമരണ പോരാട്ടമാണ് സ്വയം ട്രാഫിക് സിഗ്നൽ കാണിച്ചാണ് പൊതുജനങ്ങൾ റോഡ് കുറുകെ കടക്കുന്നത്.
നഗരത്തിൽ പഴയ സ്റ്റാന്റ്, കോടതി, മാർക്കററ് ആർ.ടി.ഒ.ഓഫീസ്, സിവിൽ സ്റ്റേഷൻ , ഹൈസ്കൂളിനു സമീപം, സ്റ്റേറ്റ് ബാങ്ക്, മേൽപ്പാലം അപ്രോച്ച് റോഡ് എന്നിവയ്ക്ക് മുൻവശം സീബ്രാലൈൻ ഉണ്ടെങ്കിലും മാഞ്ഞത് കാരണം നേരിയ വരമാത്രമാണുള്ളത്. ട്രാഫിക് ബോധവൽക്കരണം, റോഡ് സുരക്ഷാ വാരം തുടങ്ങിയവ പതിവ് പോലെ സമാപിച്ചെങ്കിലും സീബ്രാലൈനുകൾ പുന:സ്ഥാപിക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കൊയിലാണ്ടിയിൽ നേഷണൽ ഹൈവെയിലൂടെ റോഡ് കുറുകെ കടക്കുന്നത് വലിയ സാഹസം തന്നെയാണ് അടിയന്തരമായി സീബ്രാലൈനുകൾ പുന:സ്ഥാപിച്ചാൽ കാൽനട യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധിവരെ സമാധാനമാകും.
