കൊയിലാണ്ടിയിൽ സപ്ലൈക്കോ ഓണം – ബക്രീദ് ഫെയർ ആരംഭിച്ചു

കൊയിലാണ്ടി: സപ്ലൈക്കോ കൊയിലാണ്ടി ഡിപ്പോയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തല ഓണംബക്രീദ് ഫെയർ 2017 ആരംഭിച്ചു. എം. എൽ. എ. കെ. ദാസൻ ഫെയർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർ സലീന സി. കെ, കെ. കെ. മുഹമ്മദ്, വിനോദ് കുമാർ, വായനാരി വിനോദ്, വി. പി. ഇബ്രാഹിംകുട്ടി, സുരേഷ് മേലേപ്പുറത്ത്, കെ. ടി. എം. കോയ, മനോജ് ആവള, സി. കുഞ്ഞിക്കണ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. സപ്ലൈക്കോ ഡിപ്പോ മാനേജർ ശ്രീജ എൻ. കെ സ്വാഗതവും, ജൂനിയർ മനേജർ സജീവൻ ടി. സി. നന്ദിയും പറഞ്ഞു.

