കൊയിലാണ്ടി: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്ത്രീയെ വെട്ടി പരിക്കേൽപിച്ചതായി പരാതി. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. കൊടുവാൾകൊണ്ട് വെട്ടി പരിക്കേറ്റതിനെ തുടർന്ന് രജിഷ എന്ന സ്ത്രീയെയാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.