കൊയിലാണ്ടിയിൽ മൂന്ന് കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മൂന്ന് കടകളിൽ മോഷണം. മുബാറക് റോഡിലെ ഹിത ജ്വല്ലറി, കോത്തേരി മൊബൈൽ, നെയ്മത്ത് ജ്വല്ലറി എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും നാലോളം മൊബൈലുകൾ പോയിട്ടുണ്ട്. ജ്വല്ലറികളിലെ മോഷണം പോയത് സംബന്ധിച്ച് പോലീസ് പരിശോധന നടത്തിവരുകയാണ്.
ഇന്ന് കാലത്ത് കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാഹനമുപയോഗിച്ച് ഷട്ടർ കെട്ടിവലിച്ച് ഉയർത്തിയ ശേഷമാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടിയിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കി മോഷണം തടയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കെ.എം.രാജീവൻ, ടി.പി.ഇസ്മായിൽ, ശശീന്ദ്രൻ, മണിയോത്ത് മൂസ്സ, സൗമിനി മോഹൻ ദാസ്, ടി. കെ. റിയാസ് എന്നിവർ സംസാരിച്ചു. വ്യാപാരി നേതാക്കൾ കടകൾ സന്ദർശിച്ചു.

