കൊയിലാണ്ടിയിൽ നാലുലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി> നാലുലക്ഷം രൂപ വിലവരുന്ന നാല്പത് കിലോ പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗ്ഗം കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച ശേഷം ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി സുബൈറിനെ അറസ്റ്റു ചെയ്തു.
