കൊയിലാണ്ടിയിൽ കർഷകദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. പന്തലായനി തേവർകുളങ്ങരവെച്ച് നടന്ന ദിനാചരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മികച്ച കർഷകർക്കും, കർഷക വിദ്യാർത്ഥികൾക്കുമുളള ഉപഹാര സമർപ്പണംനഗരസഭ ചെയർമാൻ നിർവ്വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ജൈവ പച്ചക്കറി വിപണനവും, കൃഷിഭവന്റെ കൃഷിവിജ്ഞാന ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ കെ.ഷിജു, വി. സുന്ദരൻ, കൗൺസിലർമാരായ ടി.പി. രാമദാസൻ, പി.എം ബിജു, പി.കെ രാമദാസൻ മാസ്റ്റർ, പി. ചന്ദ്രശേഖരൻ, നടേരി ഭാസ്ക്കരൻ, കൃഷി ഓഫീസർ ശ്രീവിദ്യ, മുതിർന്ന കർഷകർ എന്നിവർ സംസാരിച്ചു.

വേദിയിൽ യേശുദാസ് കൊയിലാണ്ടിയുടെ ഗാനമേളയും അരങ്ങേറി.

