KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കടകൾ അടപ്പിച്ചു

കൊയിലാണ്ടി: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് കാലത്ത്മുതൽ തുറന്നു പ്രവർത്തിച്ച കച്ചവട സ്ഥാപനങ്ങൾ ഒരു കൂട്ടം ആളുകളെത്തി പൂർണ്ണമായി അടപ്പിക്കുന്നു. രാവിലെ വാഹനങ്ങൾ തടഞ്ഞുനിർത്തിയെങ്കിലും ഇപ്പോൾ വാഹനങ്ങൾ ഓടിത്തുടങ്ങുന്നുണ്ട്. എന്നാൽ ചില ബസ്സുകൾ ട്രിപ്പ് അവസാനിപ്പിച്ചതായി കാണുന്നു.

കാശ്മീരിൽ എട്ട് വയസ്സ് പ്രായമുളള ആസിഫ എന്ന പിഞ്ചു കുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് എട്ട് ദിവസത്തോളം ക്രൂരമായി പീഢിപ്പിച്ചതിന് ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുകയാണ്. ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ പോലീസ് ഓഫീസർമാർ പ്രതികളായ സംഭവത്തിൽ കേന്ദ്ര സർക്കാരും, ബി.ജെ.പി യും പ്രതികളെ സംരക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് ആസിഫയ്ക്ക ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിങ്കളാഴ്ച ഹർത്താലാണെന്ന വാർത്ത പ്രചരിച്ചത്.

കൊയിലാണ്ടി പട്ടണത്തിലെത്തിയ ആളുകൾ പെരുവഴിയിലായിരിക്കുന്ന അവസ്ഥയാണിപ്പോൾ. കടകളടപ്പിക്കാൻ ശ്രമിച്ച ചില ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോൾ വാഹനഗതാഗതം ഭാഗീകമായിരിക്കുകയാണ്. കൊയിലാണ്ടി പുതിയ ബസ്റ്റാന്റിൽ തുറന്ന കടകളെല്ലാം പൂട്ടിച്ചിട്ടുണ്ട്. നാഥനില്ലാത്ത ഹർത്താൽ ആഹ്വാനവും, കട പൂട്ടിക്കലും ജനങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *