കൊയിലാണ്ടിയിൽ ഇന്ന് 3 പേർക്ക് കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 13, 14, വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ 4-ാം തിയ്യതി 91 പേർക്ക് നടത്തിയ ടെസ്റ്റിലാണ് ഇന്ന് 3 പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത്.
13-ാം വാർഡ് പെരുവട്ടൂർ നടേരി റോഡിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച നിർമ്മാണതൊഴിലാളിയായ യുവാവിൻ്റെ ഭാര്യക്കും മകനുമാണ് രോഗം കണ്ടെത്തിയത്. ഇവരിൽ നിന്ന് മറ്റ് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.


14-ാം വാർഡ് പന്തലായനി കോയാരികുന്നിൽ ഒരു യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഉള്ള്യേരിയിലെ ഒരു സ്വാകാര്യ ധനകാര്യ സ്ഥാപനത്തിൽ കലക്ഷൻ ഏജൻ്റായി പ്രവർത്തിക്കുന്ന ഇവർ ഒരാഴ്ചയായി നീരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൂടുകൽ സമ്പർക്കമില്ലെന്നാണ് ആരോഗ്യ വിഭാഗത്തിൻ്റെ വിലയിരുത്തൽ.


