കൊയിലാണ്ടിയിൽ അഞ്ച് കടകളില്‍ മോഷണം
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്- പുതിയ ബസ്റ്റാന്റ് ലിങ്ക് റോഡില്‍ അഞ്ചു കടമുറികളില്‍ കള്ളന്‍കയറി. 83,000-രൂപയുള്‍പ്പെടെ ഒന്നരലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. ഇലക്ട്രിക്കല്‍ ഷോപ്പ്, ബ്യൂട്ടീപാര്‍ലര്‍, മൈക്രോഫിനാന്‍സ്, മൊബൈല്‍ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടര്തകര്ത്താണ് മോഷ്ടാവ് ഉള്ളില്കറിയത്.വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവയും സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്ട്രിക് ഷോപ്പിലെ സിസി ടിവി കാമറയിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എസ്.ഐ. ടി.പി. രാജന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
