കൊണ്ടോട്ടി പീഡന ശ്രമക്കേസില്‍ 15 കാരൻ അറസ്റ്റിൽ
കൊണ്ടോട്ടി പീഡന ശ്രമക്കേസില്‍ 15 വയസുകാരൻ അറസ്റ്റിൽ. വധശ്രമത്തിനും ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ പെണ്‍കുട്ടിയെ റോഡില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.


ദേഹത്താകെ മണ്ണ് പറ്റിയിരുന്നതായും കൈകള്‍ കെട്ടുകയും ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നവെന്നും നേരില്‍ കണ്ട പ്രദേശവാസി പറഞ്ഞു. വെളുത്ത് തടിച്ച് മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രതിയെ പെണ്‍കുട്ടി മുന്‍പു കണ്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.


