കൊടുവള്ളി മണ്ഡലത്തില്‍ ക്രിസ്റ്റല്‍ പദ്ധതി: ഏകദിന ശില്‍പ്പശാല 26-ന്

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 26-ന് രാവിലെ ഒന്‍പതിന് നടക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏകദിന ശില്‍പ്പശാല നടത്തുന്നു.
ക്രിസ്റ്റല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ശില്‍പ്പശാലയില്‍ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും പ്രധാനാധ്യാപകര്‍, പി.ടി.എ.പ്രസിഡന്റുമാര്‍ ,എസ്.ആര്.ജി.കണ്‍വീനര്‍മാര്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി ചെയര്മാന്മാര്, മണ്ഡലത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. വിദ്യാലയ സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പദ്ധതി വിശദീകരണം എന്നിവ ഉണ്ടാകും.
ശില്‍പ്പശാലയില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ.അറിയിച്ചു

