KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിലെ അഗ്നിബാധ: തീ നിയന്ത്രണ വിധേയം

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ലെ വ​സ്ത്ര മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ച്ച തീ​യ​ണ​ച്ചു. പ​ത്തി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്. കെ​ട്ടി​ട​ത്തി​ലെ നാ​ല് ക​ട​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​പ​ട​ര്‍​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ പ്ര​ദേ​ശ​ത്തു നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

തീ​പ​ട​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വ​ന്‍ തോ​തി​ല്‍ പു​ക ഉ​യ​ര്‍​ന്ന​തും ബ്രോ​ഡ്‌​വേ​യ്ക്കു​ള്ളി​ലെ റോ​ഡു​ക​ള്‍ തീ​രെ ചെ​റു​താ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്ക് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തി​ന് ത​ട​സം നേ​രി​ട്ട​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ല​ങ്ങു​ത​ടി​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പൊ​ള്ള​ലോ പ​രി​ക്കോ ഏ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Share news

Leave a Reply

Your email address will not be published. Required fields are marked *