കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടില്‍ നിന്ന് 35,00,000 രൂപ സഹായം

ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടിലെ ‘മലയാളവും ‘.350000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി. മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്ക്കായി ഐര്‍ലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ’ മലയാളം’ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഉപേക്ഷക്ഷോണ് തുക കണ്ടെത്തിയത്. കൂടാതെ ഐര്‍ലണ്ടിലെ സുമനസ്സുകളായ വ്യക്തികളേയും പല സ്ഥാപനങ്ങളേയും സമീപിച്ച് സംഘടനയുടെ ദുരിതനിവാരണ ഫണ്ട് ശേഖരിച്ചു.
3,50,000 രൂപയുടെഡ്രാഫ്റ്റ് മലയാളത്തിന്റെ കമ്മിറ്റി മെമ്ബര്‍ ബേബി പെരേപ്പാടന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. .കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഒരു കൈത്താങ്ങാകുവാന്‍ ‘മലയാളം’ സംഘടന മുന്നിട്ടിറങ്ങാന്‍ തയ്യാറായതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു . ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് സഹകരിച്ച എല്ലാവര്ക്കും ‘മലയാളം’ സംഘടനാ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

