കേരളാ പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കണ്വെന്ഷന് നടത്തി

കൊയിലാണ്ടി: കേരളാ പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കൊയിലാണ്ടിയില്‍ കണ്വെന്ഷന് നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ KSPPA കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ഹരിദാസ് ജി. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന് കരിപ്പാലി, പി.വി. സോമസുന്ദരന്‍, എം.ടി. ഭാസ്കരന്, എം. രാഘവന്, എന്നിവര്‍ സംസാരിച്ചു. ടി.കെ. വാസുദേവന്‍ നായര്‍ സ്വാഗതവും എ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
