കേരളത്തെ വാനോളം പുകഴ്ത്തി കോഹ്ലി

തിരുവനന്തപുരം: കേരളത്തില്‍ വരുന്നതും ഇവിടെ നിന്ന് ലഭിക്കുന്ന ഉണര്‍വും താന്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു കോഹ്ലി.
കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കേരളം തീര്‍ച്ചയായും തിരിച്ചുവരവിന്റെ പാതയിലാണ്. ഇവിടം സന്ദര്‍ശിക്കാന്‍ പൂര്‍ണ സുരക്ഷിതവുമാണ്. കോവളം ലീലാ റാവിസ് ഹോട്ടലിലെ ബുക്കില്‍ സ്വന്തം കൈപ്പടയിലാണ് വിരാട് കോഹ്ലി ഇങ്ങനെ കുറിച്ചത്. കേരളത്തില്‍ എത്തുമ്ബോഴെല്ലാം കൂടുതല്‍ സന്തോഷകരമായ അനുഭവം ലഭ്യമാക്കുന്ന ഈ നാടിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ഇരുടീമുകള്‍ക്കും വിമാനത്താവളത്തിലും കോവളം ലീലാ റാവിസ് ഹോട്ടലിലും വമ്ബന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

