കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തമിഴ്മക്കളും; ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കും, ലക്ഷ്യം 200 കോടി

തിരുവനന്തപുരം: കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തമിഴ്മക്കളും. തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവത്തെ വേതനം നല്‍കും. 200 കോടി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഈ മാസത്തെ ശമ്ബളത്തില്‍ നിന്നുതന്നെ പണം നല്‍കുമെന്ന് തമിഴ്നാട് ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന് (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി ആര് രാജ്കുമാര് അറിയിച്ചു.
ഇതിനു പുറമെ 4,000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികള്‍ക്കായി ഉടുപ്പുകള്‍, ബെഡ്ഷീറ്റ്, സാരികള്‍, ജാക്കറ്റുകള്‍ എന്നിവയും തമിഴ്നാട് ജീവനക്കാര്‍ എത്തിച്ചു.

