കേരളത്തിൽ ആരാച്ചാർമാരുടെ ഭരണം: ബി.ജെ.പി. നേതാവ് എം.ടി. രമേശ്

കൊയിലാണ്ടി: ഇടതു സർക്കാർ ഒന്നാം വർഷം ആഘോഷിക്കുമ്പോൾ കേരളത്തിൽ നടക്കുന്നത് ആരാച്ചാർ മാരുടെ ഭരണമാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു. ചെങ്ങോട്ടുകാവ് ചേലിയയിൽ ബി.ജെ.പി. സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. കെ.പി.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട്
അഡ്വ. വി. സത്യൻ, അഖിൽ പന്തലായനി, വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
