കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

അറബികടലിന്റെ തെക്ക് -കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം കേരള തീരത്തേയ്ക്ക് നീങ്ങില്ല.
ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. എന്നാല്‍ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മറ്റന്നാള്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. പത്തനതിട്ടയില്‍ 6,7 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്, ഇടുക്കിയില്‍ 6ന് ഓറഞ്ച് അലേര്‍ട്ട്, 7ന് റെഡ് അലേര്‍ട്ട്, 8ന് ഓറഞ്ച് അലേര്‍ട്ട്, പാലക്കാട് 6,7,8 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്, മലപ്പുറം 6ന് ഓറഞ്ച് അലേര്‍ട്ട്,, 7ന് റെഡ് അലേര്‍ട്ട്,8ന് ഓറഞ്ച് അലേര്‍ട്ട്, വയനാട് 6,7 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്, കണ്ണൂര്‍ 9ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു,തിരുവനന്തപുരം ഇന്നും 7ാം തീയതിയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം 7ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

