KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി ശദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്റയെയും വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. രാവിലെ പതിനൊന്നരയോടെയായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.

കുറ്റവാളികള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ്നല്‍കിയതായി ഗവര്‍ണര്‍ അറിയിച്ചു. സാധാരണഗതിയില്‍ സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുകയാണ് പതിവ്. കേന്ദ്രം സംസ്ഥാനത്തുണ്ടാകുന്ന സംഘര്‍ഷത്തെ വളരെ ഗൗരവകരമായാണ് കാണുന്നത് എന്നതാണ് കൂടിക്കാഴ്ച്ചയിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *