KOYILANDY DIARY.COM

The Perfect News Portal

കെ. മാധവന്‍ പുരസ്‌കാരം സീതാറാം യെച്ചൂരിക്ക്

കാസര്‍ഗോഡ്‌: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ. മാധവന്‍ പുരസ്‌കാരം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും മതനിരപേക്ഷ രാഷ്ട്രീയത്തിനും വേണ്ടി ഏറ്റവും ശക്തനായി നിലകൊണ്ട വ്യക്തി എന്ന നിലയിലാണ് പുരസ്‌കാരം സീതാറാം യെച്ചൂരിക്ക് നല്‍കുന്നത്.

കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ മാധവന്‍ ഫൗണ്ടേഷനാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.പ്രമുഖ സാഹിത്യകാരന്‍ സക്കറിയ അധ്യക്ഷനും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍, വനിത കമ്മീഷന്‍ അംഗം ഇ എം രാധ ,ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ സി ബാലന്‍, ഡോ അജയകുമാര്‍ കോടോത്ത് എന്നിവരടങ്ങുന്നതാണ് പുരസ്‌കാര സമിതി.

സെപ്തംബര്‍ 30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച്‌ അവാര്‍ഡ് ദാന ചടങ്ങ് നടക്കും. സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പുരസ്‌കാര വിതരണം നിര്‍വവ്വഹിക്കും. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും റവന്യവകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍, പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ സക്കറിയ, കണ്‍വീനര്‍, ഡോ സി ബാലന്‍, അംഗങ്ങളായ ഗൗരിദാസന്‍ നായര്‍, ഇ എം രാധ, ഡോ അജയ്കുമാര്‍ കോടോത്ത് എന്നിവര്‍ പങ്കെടുത്തു

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *