കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് പൂക്കാട് സംസാരിച്ചു
കൊയിലാണ്ടി: എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പൂക്കാട് ടൗണിൽ സംസാരിച്ചു. കേരളത്തിൽ യു.ഡി.എഫ് അധികാരം നിലനിർത്തുമെന്നും കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും സുധീരൻ പറഞ്ഞു.
രാഷ്ട്രീയപദവിയും അലങ്കാരങ്ങളും ഇല്ലാതെയും ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.പി. അനില്‍ കുമാര്‍ പറഞ്ഞു. പൂക്കാടില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതില്‍ ദുഖമോ പരിഭവമോ ഇല്ല. ഒരര്‍ഥത്തില്‍ സാഥാനാര്ഥിയാവാത്തപ്പോഴാണ് ജനങ്ങളുടെ സ്നേഹം തിരിച്ചറിയാന്‍ സാധിച്ചത്.

പാര്‍ട്ടിയില്‍ ഉന്നതസ്ഥാനത്ത് എത്തിയത് തന്നെ തനിക്ക് കിട്ടിയ വലിയ അംഗീകാരമാണ്. പാര്‍ട്ടിയോട് ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി നല്‍കിയത് സന്തോഷത്തോടെ സ്വീകരിച്ചു. ആഗ്രഹിച്ചത് ലഭിക്കാതെവന്നപ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയോ നേതാക്കളെ ചീത്തവിളിക്കുകയോ ചെയ്തില്ല. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്നനിലയില്‍ അനുസരിക്കുകയാണ് ചെയ്തത്. വ്യക്തികള്‍ക്ക് യാതൊരുസ്ഥാനവുമില്ല. പാര്‍ട്ടിയാണ് എല്ലാറ്റിനും വലുത്. അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഓരോ വോട്ടും രേഖപ്പെടുത്തണമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

കൊയിലാണ്ടി മണ്ഡലത്തില്‍ ആദ്യമായാണ് അനില്‍കുമാര്‍ അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഓരോ വോട്ടും രേഖപ്പെടുത്തണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. കൊയിലാണ്ടി മണ്ഡലത്തില്‍ ആദ്യമായാണ് അനില്‍കുമാര്‍ പ്രചാരണത്തിന് എത്തിയത്. വലിയ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അനില്‍ കുമാറിനെ വേദിയിലേക്ക് ആനയിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനൊപ്പമാണ് അനില്‍കുമാര്‍ പൂക്കാട്ടെത്തിയത്.

