കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ സൗജന്യ വയറിങ്ങ് നടത്തി
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യമായി വയറിങ്ങ് നടത്തി വീട് വൈദ്യുതീകരിച്ച് കൊടുത്തു. കൊയിലാണ്ടി കുന്ന്യോറമലയിൽ നിർമലയുടെ വീടാണ് വയറിങ്ങ് നടത്തി കൊടുത്തത്.
നഗരസഭ കൗൺസിലർ ടി.പി.രാമദാസ് വൈദ്യുതീകരിച്ച വീടിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. അസി.എക്സി.എഞ്ചിനീയർ എം.കൃഷ്ണേന്ദു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. ജീവനക്കാരായ ഇ. പ്രസീത് കുമാർ, കെ.സി.രാജൻ, ടി. കെ. സത്യനാരായണൻ, ജി. കെ. രാജൻ എന്നിവർ സംബന്ധിച്ചു

