KOYILANDY DIARY.COM

The Perfect News Portal

കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. പെരുവട്ടൂര്‍ അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് പ്രകടനമായി പന്തലായി കൂമന്‍തോട് പരിസരത്തെ രക്തസാക്ഷി നഗറില്‍ യുവജന റാലി നടന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സജില്‍ ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡി. വൈ. എഫ്. ഐ. ബ്ലോക്ക് സെക്രട്ടറി അഡ്വ; എല്‍. ജി. ലിജീഷ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് സി. പി. ഐ. (എം) ഏരിയാ കമ്മിറ്റി അംഗം ടി. കെ. ചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ. ഷിജു, സി. പി. ഐ. (എം) ലോക്കല്‍ സെക്രട്ടറി ടി. വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഡി. വൈ. എഫ്. ഐ. മേഖലാ സെക്രട്ടറി വി. എം. അനൂപ് സ്വാഗതവും പ്രസിഡണ്ട് ഡി. ലിജീഷ് നന്ദി പറഞ്ഞു.

Share news