കുളം നവീകരിക്കാന്‍ മണ്ണെടുത്തത് റോഡിന് ഭീഷണിയാവുന്നു

കുന്ദമംഗലം: കുരിക്കത്തൂരില്‍ കുളം നവീകരിക്കാന്‍ മണ്ണെടുത്തത് റോഡിന് ഭീഷണിയാവുന്നു. കണ്ടംകുളം നവീകരിക്കാനായി മണ്ണ് മാന്തിയതാണ് കുരിക്കത്തൂര്‍ മുണ്ടക്കല്‍ പൂവാട്ടുപറമ്പ് റോഡിന് ഭീഷണിയായത്. റോഡില്‍നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് കുളമുള്ളത്. റോഡിനോട് ചേര്‍ന്ന് താഴ്ചയിലാണ് മണ്ണെടുത്തത്.
കാലവര്‍ഷം കനത്തതോടെ കുളത്തില്‍ ഏത് നിമിഷവും വെള്ളം നിറയാനും മണ്ണിടിഞ്ഞ് റോഡ് തകരാനുമുള്ള സാധ്യതയുണ്ട്. തിരക്കേറിയ റോഡില്‍ ആറ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ചാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലമുണ്ടായ റോഡിന്റെ തകര്‍ച്ച തടയാന്‍ കുളത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന റോഡിന്റെ ഇരുഭാഗവും ഭിത്തികെട്ടി കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കണമെന്ന് 11-ാം വാര്‍ഡ് കോണ്‍ഗ്രസ്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മതിയാംകുനി ശശികുമാര്‍ അധ്യക്ഷനായി.

